Today: 18 May 2024 GMT   Tell Your Friend
Advertisements
നഴ്സുമാര്‍ക്ക് ബെല്‍ജിയത്തില്‍ തൊഴിലവസരം നിയമനവും വിസയും ടിക്കറ്റും സൗജന്യം പരിശീലന കാലയളവില്‍ സ്റൈ്റപ്പന്റും
Photo #1 - India - Otta Nottathil - nursing_recruitment_belgium_odepc_application_call_for
തിരുവനപുരം: ജൂലൈ മാസത്തില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിക്കുന്ന ഈ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 2025 ജനുവരി മാസത്തില്‍ ബെല്‍ജിയത്തിലേക്ക് യാത്ര തിരിക്കാന്‍ സാധിക്കുമെന്നാണ് ഒഡപ്പെക് പറയുന്നത്.

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെല്‍ജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം നടത്തുന്നു. നിലവില്‍ 60 ഒഴിവുകളാണുള്ളത്. നഴ്സിങ്ങില്‍ ഡിപ്ളോമ അല്ലെങ്കില്‍ ഡിഗ്രിയും ചുരുങ്ങിയത് ഒരു വര്‍ഷം പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായ പരിധി 35 വയസ്സ്.

ഇംഗ്ളീഷ് പ്രാവീണ്യം ഉറപ്പു വരുത്തുന്നതിനായി IELTS/OET പരീക്ഷയില്‍ 6.0/ഇ+ ഉള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. ഇന്റര്‍വ്യൂവില്‍ വിജയിക്കുന്നവര്‍ക്ക് ഡച്ച് ഭാഷയില്‍ ആറ് മാസത്തെ സൗജന്യ പരിശീലനം നല്‍കും. ജൂലൈ മാസത്തില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിക്കുന്ന ഈ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 2025 ജനുവരി മാസത്തില്‍ ബെല്‍ജിയത്തിലേക്ക് യാത്ര തിരിക്കാന്‍ സാധിക്കും. പരിശീലന കാലത്തു 15,000 രൂപ വീതം പ്രതിമാസ സ്റൈ്റപെന്‍ഡും ലഭിക്കും. വിസ, എയര്‍ ടിക്കറ്റ് തുടങ്ങിയവയും സൗജന്യമാണ്.

ഇന്റര്‍വ്യൂവിനു രജിസ്ററര്‍ ചെയ്യുന്നതിനും വിശദ വിവരങ്ങള്‍ക്കുമായി https://odepc.kerala.gov.in/aurora/ എന്ന വെബ് പേജ് സന്ദര്‍ശിക്കുക. കൂടാതെ ബയോഡാറ്റ, IELTS/OET സ്കോര്‍ ഷീറ്റ്, പാസ്പോര്ട്ട് കോപ്പി എന്നിവ eu@odepc.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി 2024 മേയ് 09. ഫോണ്‍ ~ 0471~2329440/41/42/43/45; മൊബൈല്‍ 77364 96574.
- dated 04 May 2024


Comments:
Keywords: India - Otta Nottathil - nursing_recruitment_belgium_odepc_application_call_for India - Otta Nottathil - nursing_recruitment_belgium_odepc_application_call_for,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
covaxin_sideeffects
കോവിഷീല്‍ഡിനു പിന്നാലെ കോവാക്സിനും പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
India_takes_over_Iran_port
ഇറാനിലെ തുറമുഖത്തിന്റെ നിയന്ത്രണം ഇന്ത്യക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
norka_nursing_recruitment_wales_uk_last_date_may_24
നോര്‍ക്ക ~ യു.കെ വെയില്‍സ് നഴ്സിങ് റിക്രൂട്ട്മെന്റ് ജൂണ്‍ 6 മുതല്‍ 8 വരെ ; അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 24 Recent or Hot News
തുടര്‍ന്നു വായിക്കുക
air_india_express_strike_called_off
എയര്‍ ഇന്ത്യ എക്സ്പ്രസ് സമരം പിന്‍വലിച്ചു
തുടര്‍ന്നു വായിക്കുക
4th_loka_kerala_sabha
നാലാം ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്; നൂറോളം രാജ്യങ്ങളില്‍ നിന്നെത്തുന്നത് 351 അംഗങ്ങള്‍
തുടര്‍ന്നു വായിക്കുക
US_newspaper_reveals_RAW_agents_name
ഖാലിസ്ഥാന്‍ നേതാവിനെ വധിക്കാനുള്ള ഗൂഢാലോചന: ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ പേര് പുറത്തുവിട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us